Monday, 13 March 2017

വഴിയോരക്കാഴ്ച്ചകള്‍

വഴിയോരക്കാഴ്ച്ചകള്‍

നമസ്ക്കാരം....... 

പ്രിയപ്പെട്ട സുഹൃത്തുക്കളെ ഈ പോസ്റ്റില്‍ എന്തെങ്ങിലും കുറ്റങ്ങളോ കുറവുകളോ  ഉണ്ടെങ്കില്‍ സാദരം ക്ഷമിച്ചു അത് ചൂണ്ടിക്കാണിച്ചു  എന്നോട് സഹകരിക്കുക, എന്നെ പ്രോത്സാഹിപ്പിക്കുക.

"നല്ലൊരുനാളെക്കയി  നമ്മുക്ക് കൈകൊര്‍ക്കം....."

"നമ്മുടെ കേരളം

സുന്ദര കേരളം

നമ്മുടെ കൈകളിളുടെ"

എന്ന് 
 സുധീഷ്‌ കുമാര്‍ റ്റി.എസ്.
(സോമനാദം.ഇന്‍) 

പോസ്റ്റില്‍ ഞാന്‍ ഇട്ടിരിക്കുന്ന പടം ഗൂഗിളിലെ ഇമെജില്‍ നിന്നാണ് 
എടുത്തിരിക്കുന്നത്

നമുടെ വീഥികള്‍ എന്താ ഇങ്ങനെ?:

നാം നമ്മുടെ വഴികളിലുടെ നടക്കുമ്പോള്‍ എന്തെല്ലാം കാഴ്ച്ചകളാണ് കാണുന്നത്? വഴികളുടെ ഇപ്പോഴത്തെ അവസ്ഥക്ക് ഒരു മാറ്റം വരേണ്ടതാണ് എന്ന് നാം ഓരോരുത്തരും ആഗ്രഹിക്കുന്നുവെങ്കില്‍ നമ്മുക്ക് അത് നടപ്പാക്കാന്‍  ഒരുമിക്കാം :

ദൈവത്തിന്‍റെ സ്വന്തം നാട് എന്ന് വിളിക്കുന്ന നമ്മുടെ ഈ കൊച്ചു കേരളത്തിനുള്ളിലെ റോഡുകളുടെ ഇപ്പോയത്തെ അവസ്ഥ വളരെയധികം ശോചനാവസ്ഥയാണെന്ന് ഞാന്‍ പറയാതെതന്നെ എല്ലാവര്ക്കുമറിയാം എന്നിരുന്നാലും ഇതിനൊരു മാറ്റം വരുമെന്ന് നമ്മുക്ക് പ്രതിക്ഷിക്കാം.....

നാം ഉപയോകിക്കുന്ന വഴി നമ്മുടേത്‌ മാത്രമേ?:

നാം ഉപയോഗിക്കുന്ന വഴി നമ്മുടെ മാത്രമല്ല. നമ്മുക്കും, മറ്റുള്ളവര്‍ക്കും, വരുംതലമുറയ്ക്കും കൂടിയണെന്ന ബോധം നമ്മുക്കും, ഭരണകര്‍ത്താക്കള്‍ക്കും(ഭരണപക്ഷത്തിനും, പ്രതിപക്ഷത്തിനും ) ഒരുപോലെയാണെന്ന് നാം മനസ്സിലാക്കുന്നത്‌ നന്നായിരിക്കും. എന്നാല്‍ നമ്മുടെ നാട്ടില്‍ നടക്കുന്നതോ????? റോഡ്‌ പണിയുടെ പേരില്‍ കുറച്ച് പണം വകഇരുത്തി അതില്‍ കുറച്ച് കൈയിട്ടുവാരുന്നതും മാത്രമേ നടക്കുന്നുള്ളൂ.  ഇങ്ങനെയുള്ളൊരു നാട്ടില്‍ എങ്ങനെയൊരു വികസനത്തിന്‍റെ വിത്തുമുളയ്ക്കും? ഭാവിയെ മുന്‍നിര്‍ത്തിയുള്ള ഒരു വികസനകാഴ്ച്ചപ്പാടാണ് നമ്മുടെ ഭരണകുടത്തിനുണ്ടാകേണ്ടത്. അങ്ങനെയുള്ള വികസനകാഴ്ച്ചപ്പാടാണ് നല്ല റോഡും അതിലുടെ വികസനവും ഉണ്ടാകും. പ്രതിപക്ഷത്തിരിക്കുമ്പോള്‍ വികസനം വികസനം എന്ന് മുറവിളികൂട്ടുന്നവര്‍ ഭരണപക്ഷത്ത് വരുമ്പോള്‍ വികസനത്തെക്കുറിച്ച് മറക്കുകയും അഴിമതിയില്‍ നീരാടുന്നതുമാണ് നാം കണ്ടുവരുന്നത്. എന്നാല്‍ അതിനോരുമാറ്റം വരേണ്ടതല്ലേ?


നമ്മുടെ വഴികളുടെ ഇപ്പോഴത്തെ അവസ്ഥ :




നമ്മുടെ വഴിയില്‍ ധാരാളം കുണ്ടും കുഴികളും നിറഞ്ഞതാണ്‌, വഴിക്ക് ആവശ്യത്തിനുള്ള വീതിയും,മേല്‍പ്പാലവും ഉണ്ടോ? വഴികളിലെത്തിരക്കുകള്‍ കുറക്കാന്‍ പറ്റുമോ? വഴികളുടെ ഈ അവസ്ഥയാണ് ഒരു പരുതിവരെ  അപകടങ്ങള്‍ക്ക് കാരണം, വഴിവിളക്കുകള്‍ കത്തുന്നുണ്ടോ? വഴിയില്‍ ഓടകള്‍ ഇല്ല, വഴികളില്‍ ദുര്‍ഗന്ധം വമിക്കുന്ന മാലിന്യങ്ങള്‍ നിറഞ്ഞിരിക്കുകയാണ്, വഴികളില്‍ കാല്‍നട യാത്രക്കാര്‍ക്ക് നടക്കുന്നതിനുള്ള നടപ്പാതകള്‍ മിക്കയിടങ്ങളിലുംമില്ല, ഉള്ളടത്ത് ഒന്നെങ്കില്‍ വഴിയോരക്കച്ചവടക്കാര്‍ അല്ലെങ്കില്‍ വാഹനങ്ങള്‍  പാര്‍ക്ക്‌ ചെയ്യുന്നു. വഴിയരുകില്‍ വിശ്രമസ്ഥലം ഉണ്ടോ? കുടിവെള്ളത്തിന് സൗകരൃയം ഉണ്ടോ? വാഹനം പാര്‍ക്ക് ചെയ്യാന്‍ സൗകരൃയം ഉണ്ടോ? നമ്മുടെ വഴിയില്‍ സീബ്രാവര ഉണ്ടോ?  

നമ്മുടെ വഴിയില്‍ വരുത്തേണ്ട മാറ്റങ്ങള്‍ :

ഇതിനു മാറ്റം വരണമെങ്കില്‍ ആദ്യം വഴികള്‍ കുത്തിപ്പോളിക്കല്‍ ഒഴിവാക്കുക!  വഴികളില്‍ വെള്ളം കെട്ടിക്കിടക്കുന്നത് ഇല്ലാതാക്കുക, അതിനുള്ള മാര്‍ഗ്ഗം വഴിയുടെ അരികില്‍ ഓട നിര്‍മ്മാണം നടത്തുക! നടപ്പാതകള്‍ കാല്‍നടയാത്രക്കര്‍ക്ക് മാത്രമായി ഉപയോഗിക്കന്‍ അനുവദിക്കുക! പിന്നെ മറ്റൊരു കാര്യം റോഡുകളുടെ അരുകില്‍ ഓട, പൈപ്പ്‌ലൈന്‍, കേബിളുകള്‍ എന്നിവയ്ക്ക് പ്രത്യേകം പ്രാധാന്യം കൊടുക്കുക. അതിനായി വഴികളില്‍ ഓട, കേബിള്‍, പൈപ്പ്, എന്നിവയ്ക്ക് പ്രത്യേകം കുഴികള്‍ എടുത്ത് വേണം റോഡ്‌ നിര്‍മ്മിക്കാന്‍. അതുവഴി ഓട നവികരനത്തിനും, കേബിള്‍, പൈപ്പ്‌ലൈന്‍  എന്നിവയുടെ അറ്റകുറ്റപ്പണികള്‍ നടത്താനും റോഡ്‌ കുത്തിപോളിക്കേണ്ടിവരില്ല. പിന്നെ മറ്റൊരു കാരണം നമ്മുടെ വഴികളില്‍ ടാറിങ്ങീന്‍റെ  ചുടാറുംമുന്‍പ് ജല അതോറിറ്റിയുടെ വക ടാറിങ്ങ് കുത്തിപ്പോളിച്ചിടുന്ന പതിവാണ് കണ്ടുവരുന്നത്‌! ഇതിനു കാരണം ജല അതോറിറ്റിയുടെ അലംഭാവമാണ്. ജല അതോറിറ്റി വേണ്ടസമയത്ത് അറ്റകുറ്റപ്പണികള്‍ നടത്താത്തതും, കാലപ്പഴക്കമുള്ള പൈപ്പുകള്‍ മറ്റാത്തതുമാണ്  ഈ ദുരവസ്ഥയ്ക്ക് കാരണം. 
വഴികളുടെ വീതികുട്ടുക അരുകില്‍ നല്ലൊരു ഉദ്യാനം ഉണ്ടാക്കുക അത് സംരക്ഷിക്കുക! നമ്മുടെ വഴികളില്‍ രാത്രിയില്‍ വഴിവിളക്കുകള്‍ കത്താറുണ്ടോ? രാത്രിക്കാലങ്ങളില്‍ വഴിവിളക്കുകള്‍ കത്തുന്നുണ്ടെന്ന് ഉറപ്പുവരുത്തുക.   മാലിന്യങ്ങളും മറ്റും വലിച്ചെറിയുന്ന പ്രവര്‍ത്തനങ്ങള്‍ക്ക് എതിരെ ബോധവല്‍ക്കരണം നടത്തുക, ബോധവല്‍ക്കരണം മാത്രം മതിയെന്ന് കരുതരുത് അത് നടപ്പാക്കുമെന്നും ഉറപ്പ്‌വരുത്തണം, നമ്മുടെനാട്ടില്‍ മാലിന്യങ്ങള്‍ തള്ളുന്നിടത്ത് ക്യാമറകള്‍ വച്ചിരിക്കുന്നത് എന്തിനാണ് അതിന്‍റെ പേരില്‍ കുറച്ച് പണംമുടക്കി കളഞ്ഞത് മാത്രം മിച്ചം. ഇനി ഇതുപോരെന്നാണ്‌ എനിക്ക് തോന്നുന്നത്. ഇങ്ങനെവയ്ക്കുന്ന ക്യാമറകള്‍ കൃത്യമായി പ്രവര്‍ത്തിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തുക! മാലിന്യങ്ങള്‍ ഇടുന്നതിന് പ്രത്യേകം സംവിധാനം (പ്രത്യേകം വീപ്പകളും മറ്റും വയ്ക്കുക) ഉണ്ടാക്കുകയും, അത് പ്രവര്‍ത്തനക്ഷേമമാക്കുക! ശരിയായരിതിലാണ് നടക്കുന്നതെന്ന് ഉറപ്പുവരുത്തുക. വഴിയരുകില്‍ അര കിലോമിറ്റര്‍ അകലത്തില്‍ ശോചനാലയം പണികഴിപ്പിക്കുക! അത് വൃത്തിയായി സംരക്ഷിക്കുക! ഓരോ വീട്ടിലും, സ്ഥാപനങ്ങളിലും ഉറവിട മാലിന്യസംവിധാനം ഉണ്ടാക്കുക! അങ്ങനെ നമ്മുടെ വഴികളെല്ലാം മാലിന്യമുക്തമാകും! വഴിക്ക് ആവശ്യമുള്ള വീതി ഉറപ്പുവരുത്തുക, മേല്‍പ്പാലങ്ങള്‍ നിര്‍മ്മിക്കുക, വാഹനപരിശോധന തിരക്കുള്ളസമയത്തും, തിരക്കുള്ളയിടങ്ങളിലും ഒഴിവാക്കുക! 
എന്ന് 
 സുധീഷ്‌ കുമാര്‍ റ്റി.എസ്.
(സോമനാദം.ഇന്‍) 

No comments: