Sunday, 17 June 2018

വള്ളംകളിയും ഐ.പി.എല്‍. രുപത്തിലാകുന്നു (K.B.R.L.)


വള്ളംകളിയും ഐ.പി.എല്‍. രുപത്തിലാകുന്നു (K.B.R.L.)



ഐപിഎൽ മാതൃകയിൽ  കേരള  ബോട്ട്  റേസ് ലീഗുമായി  കേരള ടൂറിസം വകുപ്പ്

 10 ലക്ഷം രൂപ വരെ സമ്മാനം നൽകും.

അവലോകനം:-  KERALA NEWS I&PRD PORTAL
  ആലപ്പുഴ പുന്നമടക്കായലിൽ നടക്കുന്ന നെഹ്റു ട്രോഫി വള്ളംകളി മത്സരം മുതൽ പ്രസിഡന്‍റ്സ് ട്രോഫി വള്ളംകളി വരെ ഉൾപ്പെടുത്തിക്കൊണ്ട് ഐപിഎൽ മാതൃകയിൽ സംസ്ഥാനത്തെ ജലമേളകൾ  ലീഗ് അടിസ്ഥാനത്തിൽ   നടത്തുന്നതിന്  കേരള സംസ്ഥാന ടൂറിസം വകുപ്പ് തീരുമാനിച്ചു.

ഈ ജലമേളയ്ക്ക് കേരള ബോട്ട് റേസ്  ലീഗ് (K.B.R.L.) എന്നാണ്  പേരിട്ടിരിക്കുന്നത്. ഈ മഹാമേളയിൽ  നിന്ന് ആചാരാനുഷ്ഠാനങ്ങളുമായി ബന്ധപ്പെട്ട പരമ്പരാഗത ജലോത്സവങ്ങൾ ഒഴിവാക്കിക്കൊണ്ട് അഞ്ച് ജില്ലകളിലെ വള്ളംകളികളെ ലീഗടിസ്ഥാനത്തില്‍ ഉള്‍പ്പെടുത്തും.


2018 ആഗസ്റ്റ് 11 മുതല്‍ നവംബര്‍ 1 വരെ കേരള ബോട്ട് റേസ് ലീഗ് സംഘടിപ്പിക്കാനാണ് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍റെ  അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍വച്ചാണ്  തീരുമാനിച്ചുത്. ഈ വരുന്ന ആഗസ്റ്റ് 11 ന് ആലപ്പുഴ പുന്നമടക്കായലില്‍  നടക്കുന്ന നെഹ്രു ട്രോഫി വള്ളംകളി മത്സരം യോഗ്യതാ മത്സരമായി കണക്കാക്കും തുടര്‍ന്ന്  ലീഗ് മത്സരങ്ങള്‍  നടത്തും.
 മത്സര തീയതികള്‍ നേരത്തെ പ്രഖ്യാപിച്ച് അന്താരാഷ്ട്ര തലത്തില്‍  തന്നെ പ്രചാരണം നടത്തും. അതുമൂലം കേരളത്തിലെത്തുന്ന വിനോദസഞ്ചാരികള്‍ക്ക്  മത്സരം ആസ്വദിക്കാന്‍ അവസരം ലഭിക്കുന്ന തരത്തിലാണ് ലീഗ് മത്സരങ്ങള്‍ സംഘടിപ്പിക്കന്നത്. 2018 ആഗസ്റ്റ് 11 ന് നെഹ്‌റു ട്രോഫി വള്ളംകളിയോടെ ആരംഭിച്ച് നവംബര്‍ 1 ന് കൊല്ലം പ്രസിഡന്റ്‌സ് ട്രോഫി മത്സരത്തോടെ സമാപിക്കുന്ന കേരള ബോട്ട് റേസ് ലീഗില്‍ (K.B.R.L.) 12 മത്സരങ്ങളാണ് ഉണ്ടാകുക.

നെഹ്‌റു ട്രോഫി വള്ളംകളിയില്‍ പങ്കെടുക്കുന്ന 20 ചുണ്ടന്‍ വള്ളങ്ങളില്‍ മികച്ച പ്രകടനം കാഴ്ച്ചവെക്കുന്ന 9 ചുണ്ടന്‍വള്ളങ്ങളാണ് തുടര്‍ന്ന് നടക്കുന്ന ലീഗ് മത്സരങ്ങളില്‍ പങ്കെടുക്കുക. ആലപ്പുഴ ജില്ലയിലെ പുന്നമട, പുളിങ്കുന്ന്, കൈനകരി, കരുവാറ്റ, മാവേലിക്കര, കായംകുളം, എറണാകുളം ജില്ലയിലെ പിറവം, പൂത്തോട്ട, തൃശൂര്‍ ജില്ലയിലെ കോട്ടപ്പുറം, കോട്ടയം ജില്ലയിലെ താഴത്തങ്ങാടികൊല്ലം ജില്ലയിലെ കല്ലട, കൊല്ലം എന്നീ വേദികളിലാണ് ലീഗ് മത്സരങ്ങള്‍ സംഘടിപ്പിക്കുകയെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ അറിയിച്ചു. ജല മഹോത്സവങ്ങളായാണ് ഓരോ പ്രദേശത്തും ലീഗ് മത്സരങ്ങള്‍ നടത്തുക.

ആലപ്പുഴ:-     പുന്നമടപുളിങ്കുന്ന്കൈനകരി,

              കരുവാറ്റമാവേലിക്കരകായംകുളം.

കോട്ടയം:-      താഴത്തങ്ങാടി.

എറണാകുളം:-  പിറവംപൂത്തോട്ട.

തൃശൂര്‍:-       കോട്ടപ്പുറം.

കൊല്ലം:-       കല്ലടകൊല്ലം.



 ലീഗില്‍ യോഗ്യത നേടുന്ന എല്ലാ ടീമുകള്‍ക്കും ഓരോ വേദിക്കും ബോണസായി 4 ലക്ഷം രൂപ വീതം നല്‍കും. ഓരോ ലീഗ് മത്സരത്തിലും ആദ്യ മൂന്ന് സ്ഥാനങ്ങളില്‍ എത്തുന്നവര്‍ക്ക് 1 ലക്ഷം രൂപ മുതല്‍ 5 ലക്ഷം രൂപ വരെ സമ്മാനത്തുകയും ഉണ്ടാകും. കേരള ബോട്ട് റേസ് ലീഗ് അന്തിമ ജേതാക്കള്‍ക്ക് 6 ലക്ഷം രൂപ മുതല്‍ 10 ലക്ഷം രൂപ വരെ സമ്മാനത്തുകയായി പ്രഖ്യാപിക്കാനാണ് ആലോചിക്കുന്നത്.
തുഴച്ചിലുകാരില്‍ 75 ശതമാനം തദ്ദേശീയരായിരിക്കണമെന്നും യോഗത്തില്‍ തീരുമാനിച്ചു. എല്ലാ മത്സരങ്ങളിലും യോഗ്യത നേടിയ എല്ലാ വള്ളങ്ങളും ഹീറ്റ്‌സ് മുതല്‍ പങ്കെടുക്കേണ്ടതാണെന്നും.

ഏകദേശം 15 കോടിയോളം രൂപയാണ് ഈ കേരള ബോട്ട് റേസ് ലീഗ് സംഘടിപ്പിക്കുന്നതിന് വേണ്ടിവരിക. ഇതിനായി കേരള സര്‍ക്കാര്‍ 10 കോടി രൂപ കഴിഞ്ഞ ബജറ്റില്‍ വകയിരുത്തിയിട്ടുണ്ട്. ബാക്കി പണം സ്‌പോണ്‍സര്‍ഷിപ്പിലും മറ്റുമായി കണ്ടെത്തേണ്ടിത്താനാണ് തീരുമാനം. സംസ്ഥാനത്തിന്റെ ടൂറിസം മേഖലയിലും, ജലോത്സവങ്ങള്‍ക്കും ആവേശം പകരാന്‍ ഐപിഎല്‍ മാതൃകയിലുള്ള    ( K.B.R.L ) കേരള ബോട്ട് റേസ് ലീഗിലൂടെ സാധിക്കുമെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ പറഞ്ഞു. യോഗത്തില്‍ എംഎല്‍എമാരായ തോമസ് ചാണ്ടി, എം. മുകേഷ്, അനൂപ് ജേക്കബ്, കോവൂര്‍ കുഞ്ഞുമോന്‍, പ്രതിഭ, മുന്‍ എംഎല്‍എമാരായ സി.കെ സദാശിവന്‍, കെ.കെ ഷാജു, ടൂറിസം സെക്രട്ടറി റാണി ജോര്‍ജ്, ടൂറിസം ഡയറക്ടര്‍ പി.ബാലകിരണ്‍ എന്നിവര്‍ പങ്കെടുത്തു.

NB: ഈ പോസ്റ്റ്‌ കേരള ന്യൂസ്‌ ഐ & പി ആര്‍ ഡി പോര്‍ട്ടല്‍ നിന്ന് എടുത്തിട്ടുള്ളതാണ്.

Friday, 15 June 2018

ഈദ് എന്ന ഉത്സവം


ഈദ് എന്ന ഉത്സവം

               ലോകമെമ്പാടുമുള്ള മുസ്ലീങ്ങൾ ഈദ് എന്ന ഉത്സവം ആഘോഷിക്കുന്നു. പരസ്പരം അഭിവാദ്യം ചെയ്യണമെങ്കിൽ അവർ "മുബാറക്" എന്ന പദം ഉപയോഗിക്കുന്നു. അതിനാൽ, ഈദ് മുബാറക് മുസ്ലിങ്ങൾ ഉപയോഗിക്കുന്ന ഒരു പദമാണ്‌. സുഹൃത്തുക്കൾക്കും കുടുംബാംഗങ്ങൾക്കും ആശംസകൾ നേരുവാന്‍ ഈ പദം ഉപയോഗിക്കുന്നു.


   ഇസ്ലാം മതത്തിന്റെ അഞ്ച് തൂണുകൾ ഉണ്ട് - വിശ്വാസം, പ്രാർത്ഥന, സ്നേഹം, മക്കയിലേക്കും റമദാനിലേക്കും തീർത്ഥാടനം നടത്തുക. അഞ്ചാമത്തെ തൂണായ റമദാൻ മാസിക ഒൻപതാം മാസത്തിൽ ആചരിക്കുന്നു. സൂര്യോദയം മുതൽ സൂര്യാസ്തമയ സമയത്ത് ആളുകൾ തിന്നുകയോ കുടിക്കുകയോ ചെയ്യാത്ത ആത്മീയ പ്രതിഫലനത്തിനുള്ള സമയമാണിത്.
    
    ഉപവാസത്തിനുപിന്നിലെ സാധാരണ വിശ്വാസമാണ് സർവ്വശക്തനുമായി ഒരു വ്യക്തിയെ കൂടുതൽ അടുപ്പിക്കുന്നത് എന്നതാണ്. റമദാൻ മാസത്തിലെ സമാപനത്തോടനുബന്ധിച്ച് ഈദുൽ ഫിത്തറിന്റെ ഉത്സവം വരുന്നു. സൂര്യാസ്തമയത്തിനു ശേഷം ചന്ദ്രൻ കണ്ടു കാണുമ്പോൾ ആഘോഷങ്ങൾ ആരംഭിക്കുന്നു. ഈദുൽ ചക്രം അടിസ്ഥാനമാക്കിയുള്ള ഇസ്ലാമിക കലണ്ടർ അനുസരിച്ച് ഈദ് ദിനത്തിനുള്ള നിശ്ചിത തീയതി ഒന്നുമില്ല.

      ഈദുൽ ഫിത്തറിനെ, "നോമ്പിന്റെ ബ്രേക്കിംഗ്" എന്നും അറിയപ്പെടുന്നു, മൂന്നു ദിവസം നീണ്ടുനിൽക്കുന്നു. ഒരു നിശ്ചിത പ്രാർഥന ഇന്ന് വായിച്ചിട്ടുണ്ട്. ശവവാലിന്റെ മാസത്തിലെ ആദ്യദിവസം വലിയ സന്യാസങ്ങളിലോ മറ്റേതെങ്കിലുമോ നടക്കുന്ന വർഗീയ പ്രാർഥനകളിൽ പലരും പങ്കെടുക്കുന്നു. ചില സമുദായങ്ങൾ ഇന്ന് വിവിധ തരത്തിലുള്ള ഉത്സവങ്ങൾ സംഘടിപ്പിക്കുന്നു.
  ഈ പ്രാർത്ഥനകളിലും ഉത്സവങ്ങളിലും പങ്കെടുക്കാൻ ആളുകൾ അങ്ങോട്ടുമിങ്ങോട്ടും സഞ്ചരിക്കുന്നു. ചിലർ പുതിയ വസ്ത്രങ്ങൾ ധരിക്കുകയും ബന്ധുക്കളെ സന്ദർശിക്കുകയും, സമ്മാനങ്ങൾ കൈമാറ്റം ചെയ്യുകയും കാർഡുകളും സന്ദേശങ്ങളും അയയ്ക്കുകയും ചെയ്യുന്നു. സുഹൃത്തുക്കളുമായും കുടുംബാംഗങ്ങളുമായും പങ്കുചേരാൻ ഉത്സവ ഭക്ഷണം തയ്യാറാക്കപ്പെടുന്നു.

ഈദ് ഇൽ ഫിത്തറിന്റെ ചരിത്രം

  • ഈദുവിന്റെ ആഘോഷം മുഹമ്മദ് നബിയിലൂടെ ആരംഭിച്ചു.
  • ചില പാരമ്പര്യങ്ങൾ വിശ്വസിക്കുന്നത് മദീനയിൽ പ്രവാചകന്റെ വരവിനുണ്ടായിരുന്നു എന്നാണ്. വിനോദപരിപാടികളിൽ ഏർപ്പെട്ടിരിക്കുന്ന ജനങ്ങൾ അത് നിരീക്ഷിക്കുകയും ചെയ്തു. അന്ന് രണ്ടുദിവസം ഈദുൽ ഫിത്തറും ഈദുൽ അദ്ഹയും രണ്ടുദിവസം തന്നെ സ്വയം ആസ്വദിക്കാൻ വേണ്ടി അദ്ദേഹം നിർദ്ദേശിച്ചു.
  • അന്നുമുതൽ ലോകമെമ്പാടുമുള്ള മുസ്ലിംകൾ ദൈവത്തെ ഓർമ്മിപ്പിക്കുന്നതും, അവന്റെ സ്തുതികളിൽ പ്രാർത്ഥന നടത്താൻ ഒരാളെന്ന നിലയിലും നിലകൊള്ളുന്നു.

ഈദ് ആശംസകൾ

Monday, 11 June 2018

About us






About us

 


Sudheesh kumar t.s

(Sudheesh Soman Kunnampally)
Somanaadam A Malayalam Blog

Kottayam

9946379125


 https://sudheeshsoman.blogspot.com/







 I am Sudhesh Kumar, From Kottayam, my Bloge somsnaadam