Thursday, 2 August 2018

പാലക്കാട്ട് മൂന്ന്‍ നിലകെട്ടിടം തകര്‍ന്നുവീണു........

പാലക്കാട്ട് മൂന്ന്‍ നിലകെട്ടിടം തകര്‍ന്നുവീണു.

                  പാലക്കാട്ട് മുന്‍സിപ്പല്‍ ബസ്‌ സ്റ്റാന്‍ഡിനടുത്ത് ഒരു സ്വകാര്യ വ്യക്ത്തിയുടെ  ഉടമസ്ഥതയിലുള്ള പഴയ മുന്നു നില കെട്ടിടമാണ് തകര്‍ന്നു വീണത്‌. ഉച്ചയ്ക്ക് 01:15 ന് ആണ് അപകടം നടന്നത്. നാല് പതിറ്റാണ്ട് പഴക്കമുള്ള കെട്ടിടമാണിത്.

         രണ്ടു സ്ത്രീകളടക്കം 11പേരെ രക്ഷപെടുത്തി. 11 പേര്‍ക്കും പരുക്കുണ്ട് രണ്ടു പേരുടെ പരുക്ക് ഗുരുതരമാണ്. എല്ലാവരെയും പാലക്കാട്ട് ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്  അവശിഷ്ട്ടങ്ങള്‍ക്കിടയില്‍ കൂടുതല്‍ പേരുണ്ടെന്ന് സംശയം.


കെട്ടിടത്തിന്‍റെ ഒരു ഭാഗത്ത്‌ ഉണ്ടായിരുന്ന ഹോട്ടലിന്‍റെ അറ്റകുറ്റപ്പണി നടക്കുന്നതിനിടയില്‍ കെട്ടിടത്തിന്‍റെ ഇരുമ്പ് ഗര്‍ടുകളെതങ്ങിയിരുന്ന തൂണ് ഇളക്കിമാറ്റിയതാണ് ദുരന്തത്തിന് കാരണം എന്ന് അറിയാന്‍ കഴിയുന്നത്‌.



 രക്ഷാപ്രവര്‍ത്തിന് ഫയര്‍ഫോഴ്‌സും പോലീസും ദുരന്തനിവാരണസേനയും തെരച്ചിലിന് നേതൃത്വം നല്‍കുന്നു. രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുന്നു.



പരിക്കേറ്റവര്‍ : സുനില്‍ , റഫീഖ് , പ്രവീണ , സുഭാഷ്‌ , ശിവരാമന്‍ ,ശാലിനി ,ജഗദീഷ് ....

No comments: